Your Image Description Your Image Description

ഷങ്കർ – കമൽഹാസൻ ടീമിന്റെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ഇന്ത്യൻ 2 നെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഇ-സേവ ജീവനക്കാർ.ഇവർ തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത് .

. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രം​ഗത്തിൽ ചിത്രീകരിക്കുന്നതെന്നും ഇതം​ഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷൻ വ്യക്തമാക്കി. തങ്ങളൊരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാൾ വലിയ കളികൾ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവർ പറഞ്ഞു.

ഈ വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഇ-സേവ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേത്തുടർന്ന് ചിത്രത്തിന്റെ ദൈർഘ്യം 12 മിനിറ്റ് വെട്ടിക്കുറച്ചെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിങ് ദിവസങ്ങൾക്ക് മുമ്പേ ദെെർഘ്യം കുറച്ചിരുന്നു . എന്നാൽ ‘ഇന്ത്യൻ 2’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിൻ്റെ ദെെർഘ്യത്തെച്ചൊല്ലി ആരാധകർ തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു.

ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി 200 കോടിയോളം രൂപ മുതൽ മുടക്കിൽ ശങ്കർ ഒരുക്കിയ ഈ ചിത്രം 15 കോടി മാത്രമായിരുന്നു ആദ്യ ഭാഗത്തിന്‍റെ നിർമ്മാണ ചിലവ്. അഞ്ച് ഭാഷകളിലായി റിലീസിനെത്തിയ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യൻ 2-ന്റെ നിർമാണം നടത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *