Your Image Description Your Image Description

കൊച്ചി:കൊച്ചി നഗരമധ്യത്തിലെ ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് യുവാവ് ചാടി ജീവനൊടുക്കി. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യചെയ്തത്. ഇയാൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയെങ്കിലും ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവാവ് രാവിലെ ഹോട്ടലിലെത്തിയ ശേഷം നേരേ റൂഫ് ടോപ്പിലേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം.എന്നിട്ട് ഇയാൾ ഇവിടെനിന്നാണ് താഴേക്ക് ചാടുകയായിരുന്നു . യുവാവ് വീണ് പതിച്ചത് ഹോട്ടലിന് മുന്‍വശത്തെ ഗേറ്റിലാണ് . ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

യുവാവ്പഠനം പൂര്‍ത്തിയാക്കി ശേഷം വിദേശത്തേക്ക് പോകാനിരിക്കെയാണ് ജീവനൊടുക്കിയതെന്നാണ് അന്വേഷണത്തിൽ വിവരം. ‘എല്ലാ നല്ലകാര്യങ്ങള്‍ക്കും അവസാനമുണ്ട്, എന്റെ നല്ലകാര്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഞാനും മരിക്കും, മരണശേഷം മൃതദേഹം സെമിത്തേരിയില്‍ അടക്കണം’, എന്നാണ് ഇയാളുടെ കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു .

Leave a Reply

Your email address will not be published. Required fields are marked *