Your Image Description Your Image Description
Your Image Alt Text

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 743 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ് ദിവസം ഇത് 797 ആയിരുന്നു. നിലവിൽ 3997 കോവിഡ് രോ​ഗികളാണ് രാജ്യത്തുള്ളത്.

ഏഴ് പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ മൂന്നും കേരളത്തിലാണ്. കർണാടകയിൽ രണ്ട് പേരും ഛത്തീസ്​ഗഡ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബർ 5വരെ ഇരട്ട അക്കത്തിലായിരുന്നു കോവിഡ് കേസുകൾ പിന്നീട് ക്രമാതീതമായി ഉയരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *