Your Image Description Your Image Description

പനാജി: ബി.ജെ.പി. വ്യത്യസ്തപാർട്ടിയാണെന്നും കോൺഗ്രസിന്റെ പിഴവ് ആവർത്തിക്കരുതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബി.ജെ.പി. വേറിട്ട പാർട്ടിയായതുകൊണ്ടാണ് ജനങ്ങൾ തുടർച്ചയായി പാർട്ടിയെ അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ കോൺഗ്രസ് ചെയ്ത തെറ്റുകൾ കാരണമാണ് അവർക്ക് അധികാരം നഷ്ടമായത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബി.ജെ.പി. ശ്രദ്ധിക്കണം. കോൺഗ്രസ് ചെയ്ത തെറ്റുകൾ ആവർത്തിക്കാനാണെങ്കിൽ ജനങ്ങൾ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതിന് ഫലമില്ലാതാകും. ഗഡ്കരി ഗോവയിൽ ബി.ജെ.പി. സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വച്ച് സംസാരിക്കുമ്പോളാണ് ഇക്കാര്യം വ്യക്തമാക്കിയത് .

ബി.ജെ.പി. മറ്റു പാർട്ടികളിൽനിന്ന്‌ വ്യത്യസ്തമാണെന്ന മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയുടെ പ്രസ്താവന ഓർമ്മപ്പെടുത്തിയാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.കോൺഗ്രസ് ചെയ്ത തെറ്റുകൾ നമ്മൾ ചെയ്യാൻ പാടില്ല. രാജ്യത്ത് സാമൂഹിക, സാമ്പത്തിക പരിഷ്കാരം കൊണ്ടുവരാനുള്ള ഉപകരണമാണ് രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *