Your Image Description Your Image Description

 

അരൂര്‍: ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുഷ്ഠരോഗിയായ അതിഥിത്തൊഴിലാളിയും കുടുംബവും മുങ്ങി. ഇവർ അരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപo കിഴക്കുവശം താമസിച്ചിരുന്നവരെയാണ് കാണാതായത്. അതിഥിത്തൊഴിലാളിയുടെ നാലു കുട്ടികളില്‍ മൂന്നുപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും സാംപിള്‍ പരിശോധിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലാ അധികൃതരെ ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഇവരെ പരിശോധി ച്ചിട്ടില്ല .

തുടർന്ന് വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് അധികൃതരും മറ്റും ഇടപെട്ട് ഇവരെ ആംബുലന്‍സില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഇവർ ഈ വിവരമറിഞ്ഞതോടെ മുങ്ങിയതെന്നാണ് വിവരം. ആരോഗ്യവകുപ്പ് ജില്ലാ അധികൃതര്‍ കൃത്യസമയത്ത് പരിശോധന നടത്താതിരുന്നതാണ് രോഗി നിരീക്ഷണത്തില്‍ നിന്ന് മുങ്ങാന്‍ കാരണമെന്ന് ആരോപണമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ സാധാരണയുടെ പരിശോധന നടത്തിയപ്പോഴാണ് ഇവരിൽ കുഷ്ഠരോഗിയായ അതിഥിത്തൊഴിലാളിയെ കണ്ടെത്തിയത്.

വിവരം തിരക്കിയപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. അംഗവൈകല്യം വരെ സംഭവിക്കാവുന്ന മള്‍ട്ടിബാസിലറി ലെപ്രസിയാണ് പിടിപെട്ടതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കണ്ടെത്തി. കുട്ടികളിലും രോഗലക്ഷണം കണ്ടതോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന വേണമെന്ന് ജില്ലാ അധികൃതരെ അറിയിച്ചത്.

രോഗംബാധിച്ച കുട്ടികള്‍ സ്‌കൂളില്‍ പോയിതിനാൽ സമ്പര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു എങ്ങനെ ഒരു നീക്കം നടത്തിയത് . സംഭവത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ അരൂര്‍ പോലീസില്‍ കുഷ്ഠരോഗിക്കെതിരെയും കുടുംബത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *