Your Image Description Your Image Description

കൊച്ചി : 24 വർഷത്തിനു ശേഷം ദേവദൂതൻ റീ റിലീസ് ചെയ്യുന്നത് അപൂർവമായ കാര്യമാണെന്ന് മോഹൻലാൽ. ഭാ​ഗ്യമുള്ള ചിത്രമാണ് ഇതെന്നും ചിത്രത്തിന്റെ 4K ട്രെയിലർ ലോഞ്ച് വേദിയിൽ മോഹൻലാൽ പറഞ്ഞു. വളരെയധികം സന്തോഷം തോന്നുന്ന നിമിഷങ്ങളാണ്. വളരെ ഭാ​ഗ്യമുള്ള സിനിമയാണിത്. ഫിലിമിലാണ് ചിത്രം ഷൂട്ട് ചെയ്തത്. 24 വർഷം കഴിയുമ്പോൾ പല ഫിലിമുകൾ നഷ്ടപ്പെട്ട് പോകാം. പക്ഷേ നഷ്ടപ്പെടാതെ ഈ ചിത്രത്തിന്റെ ഫിലിം ലഭിച്ചു. ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നാണ് ചിത്രത്തിൽ പറയുന്നത്. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് മനസിലായി ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട്.

ഒരു നടനെന്ന നിലയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണിത്. സിനിമ ഇറങ്ങിയ സമയത്ത് വിജയിക്കാഞ്ഞതിന് പല കാരണങ്ങളും ഉണ്ടാകാം. പക്ഷേ അന്നും ഈ സിനിമ ഒരു അത്ഭുതം തന്നെയായിരുന്നു. ഇതിന്റെ ക്യാമറ, സംഗീതം, കഥ എല്ലാം പുതുമയുള്ളതായിരുന്നു. ഇപ്പോഴും ആളുകളുടെ മനസിൽ നിലനിൽക്കുന്നുണ്ട് ഈ സിനിമ. അതിനെ വീണ്ടും തിയറ്ററുകളിലേക്കെത്തിക്കുക എന്നുള്ളത് വലിയ കാര്യമാണ്. ഫിലിം നഷ്ടപ്പെടാതെ ഈ സിനിമ ഇരുന്നത് വർഷങ്ങൾക്ക് ശേഷം വീണ്ടും അത് പ്രേക്ഷകർക്ക് കാണാൻ വേണ്ടിയാണെന്ന് കരുതാം- മോഹൻലാൽ പറഞ്ഞു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *