Your Image Description Your Image Description

ലക്‌നൗ : ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവിനുസമീപം ഡബിള്‍ ഡെക്കര്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 18 പേര്‍ മരിച്ചത് . ഡല്‍ഹിയിലേക്ക് പോകാൻ വേണ്ടി ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് വന്ന ഡബിള്‍ ഡെക്കര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

ലക്‌നൗ- ആഗ്ര എക്‌സ്പ്രസ് പാതയിൽ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.  അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു .

പാലുമായി വന്ന ടാങ്കര്‍ ലോറിയുടെ പിന്നിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്.അതേസമയം ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *