Your Image Description Your Image Description

 

 

കോഴിക്കോട്: മരം വീണ് പൊട്ടിയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കൻമാർ ചത്തു. കൊയിലാണ്ടി കീഴരിയൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ കിണറുള്ളതിൽ ഷൈനയുടെ വീട്ടിലെ മരം കടപുഴകി വീണ് വൈദ്യുതി തൂണും ലൈനും പൊട്ടിവീണിരുന്നു.

രാത്രിയായതിനാൽ ആരും ആ ഭാഗത്തേക്ക് അധികം പോയിരുന്നില്ല. രാവിലെ പരിശോധിച്ചപ്പോഴാണ് കുറുക്കൻമാരെ ചത്ത നിലയിൽ കണ്ടെത്തിയത്. കെഎസ്ഇ.ബി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

കുറുക്കൻമാരുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടതുണ്ട്. എന്നാൽ വെറ്ററിനറി ഡോക്ടർമാരുടെ സംഘടനാ സമ്മേളനം നടക്കുന്നതിനാൽ ഡോക്ടർമാരെ ലഭ്യമായിട്ടില്ല. ഡോക്ടർ എത്തിയശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *