Your Image Description Your Image Description

റായ്‌പൂർ : വിഷവാതകം ശ്വസിച്ച്‌ അഞ്ച്‌ പേർ ദാരുണാന്ത്യം .ഛത്തീസ്ഗഡിലെ ചമ്പ ജില്ലയിൽ കിണറിലിറങ്ങിയ അഞ്ചു പേരാണ് വിഷവാതകം ശ്വസിച്ച് മരണപ്പെട്ടത് . കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത് .

വെള്ളിയാഴ്ചയാണ്‌ നാടിനെ നടുക്കിയ സംഭവം ഉണ്ടായത് . രാജേന്ദ്ര പട്ടേല്‍, ജിതേന്ദ്ര പട്ടേല്‍, തികേശ്വര്‍ ചന്ദ്ര, രാമചന്ദ്ര ജയ്‌സ്വാള്‍, രമേഷ് പട്ടേല്‍ എന്നിവരാണ് മരിച്ചത്. രാമചന്ദ്ര ജയ്‌സ്വാള്‍ കിണറ്റില്‍ വീണ തടിക്കഷണം എടുക്കാന്‍ ഇറങ്ങിയതോടെയാണ് സംഭവത്തിന് എല്ലാം തുടക്കം. കിണറ്റിലിറങ്ങിയ ജയ്‌സ്വാളിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന്‌ ഇയാളെ രക്ഷിക്കാൻ വേണ്ടി പട്ടേല്‍ കുടുംബത്തിലെ മൂന്ന്‌ പേരും തികേശ്വര്‍ ചന്ദ്രയും കിണറ്റിലിറങ്ങി. പിന്നീട് കിണറ്റിലിറങ്ങിയ അഞ്ചുപേരും അബോധാവസ്ഥയിലായതിനെതുടർന്ന്‌ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *