Your Image Description Your Image Description

നവകേരള യാത്രയ്ക്കിടെ മന്ത്രിമാര്‍ സഞ്ചരിച്ച വാഹനത്തിനുനേരേ പ്രതിഷേധിച്ചവരെ പിടിച്ചുമാറ്റിയത് രക്ഷാപ്രവര്‍ത്തനമാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചു . അതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിളിച്ചതിനാലാണ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പരാജയപ്പെട്ടു പോയത് എന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് മുമ്പിലേക്ക് ആളുകള്‍ ചാടിവീണത് എന്തിനായിരുന്നു? ആ ഘട്ടത്തില്‍ അവരെ പിടിച്ചു മാറ്റുന്നത് സാധാരണഗതിയില്‍ രക്ഷാപ്രവര്‍ത്തനം അല്ലേ? എന്താ സംശയം. അവരുടെ ദേഹത്ത് തട്ടാതിരിക്കാന്‍ വേണ്ടിയല്ലേ അവരെ പിടിച്ചു മാറ്റുന്നത്. അത് എങ്ങനെ കുറ്റകരമാകും. കണ്ട വസ്തുത പറയാന്‍ ബാധ്യസ്ഥനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കാണാത്ത കാര്യം എങ്ങനെ പറയുമെന്നും സഭയില്‍ ചോദിച്ചു.

അതിനിടെ താങ്കള്‍ മഹാരാജാവല്ല മുഖ്യമന്ത്രിയാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ഇതിന് മറുപടിയായി താന്‍ മഹാരാജാവല്ല, ജനങ്ങളുടെ ദാസനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *