Your Image Description Your Image Description

കൊച്ചി : ​സിനിമാ ഷൂട്ടിങ്ങിനായി തയാറാക്കിയ സെറ്റിലെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെത്തുടർന്ന് ഉണ്ടായ പുകയിൽ പരിസരവാസികൾക്ക് ശ്വാസതടസമുണ്ടായതായി പരാതി. വിപിൻ ദാസ് സംവിധാനo ചെയ്ത ചിത്രo ഗുരുവായൂരമ്പല നടയിലിന്റെ ഷൂട്ടിങ്ങിനായി ഏലൂരിൽ തയാറാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് മൂലമാണ് അതിൽ നിന്നുള്ള പുക ശ്വസിച്ച് കുട്ടികൾക്കടക്കം ശ്വാസതടസമുണ്ടായെന്നാണ് നാട്ടുകാരുടെ പരാതിപെട്ടത് .

പ്ലാസ്റ്റിക്, ഫൈബർ, മരത്തടി അടക്കമുള്ള വസ്തുക്കൾ കൂട്ടിയിട്ട മാലിന്യക്കൂനകളാണ് കത്തിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത് . ഷൂട്ടിങ് നടന്നത് ഏലൂ​ർ പു​ത്ത​ലം റോ​ഡി​ന് സ​മീ​പം ഫാ​ക്ടി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തായിരുന്നു . ഉയരത്തിലുള്ള മാലിന്യക്കൂനകൾക്കാണ് തീയിട്ടതെന്നും കനത്ത പുക കാരണം ഏറെ ബുദ്ധിമുട്ടിയെന്നും നാട്ടുകാർ പറഞ്ഞു. ഉടൻ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തിയാണ് തീയണച്ചത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *