Your Image Description Your Image Description

 

തിരുവനന്തപുരം: വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ച് അബ്ദുൽ റഹീം. ഒരുപാട് നന്ദിയുണ്ടെന്നും ചെയ്തു തന്ന സഹായങ്ങൾ മറക്കാനാകില്ലെന്നും റഹീം പറഞ്ഞു.

നേരിൽ കാണാമെന്നും ബോബി ചെമ്മണ്ണൂരിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമെന്നും റഹീം പറഞ്ഞു. അബ്ദുൽ റഹീമിൻറെ ഫോൺ കോൾ ബോബി ചെമ്മണ്ണൂർ ഇൻസ്റ്റാഗ്രാം വഴിയാണ് പങ്കുവെച്ചത്. സൃഷ്ടാവിനോടാണ് നന്ദി പറയേണ്ടതെന്നും തന്നോട് നന്ദി പറയേണ്ട ആവശ്യമില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഒരു കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്നും 18 വർഷം മുമ്പ് ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇനി ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി നാട്ടിൽ വന്ന ശേഷം ഓട്ടോറിക്ഷ ഓടിക്കാനോ കഷ്ടപ്പെടാനോ പോകേണ്ടെന്നും ഒരു ബിസിനസ് പങ്കാളിയാക്കി കച്ചവടമൊക്കെ ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂർ റഹീമിനെ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *