Your Image Description Your Image Description

 

 

 

കൊച്ചി: തങ്ങളുടെ സ്ഥാപക ചെയർമാനായ ഡോ.ബ്രിജ്മോഹൻ ലാൽ മുൻജാലിനോടുള്ള ആദരസൂചകമായി കളക്ടേഴ്സ് എഡിഷൻ മോട്ടോർസൈക്കിൾ ആയ ‘ദി സെന്റനിയൽ’ അവതരിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ സൈക്കിൾ, സ്കൂട്ടർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്. ഇന്ത്യയിലെ ഹീറോ സെന്റർ ഫോർ ഇന്നോവഷൻ ആൻഡ് ടെക്നോളജിയിലെയും (CIT)ജർമ്മനിയിലെ ഹീറോ ടെക് സെന്ററിലെയും (TCG) വിദഗ്ദർ രൂപകല്പന ചെയ്തു വികസിപ്പിച്ച വാഹനം കമ്പനിയുടെ മികവിന്റെയും നവീനതയുടെയും നേർസാക്ഷ്യമാണ്. അതീവ സൂക്ഷ്മതയോടും കരവിരുതോടും കൂടി തയ്യാറാക്കിയ 100 വാഹനങ്ങൾ മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്.

ഡോ. ബ്രിജ്മോഹൻ ലാൽ മുൻജാലിന്റെ 101 ആം ജന്മവാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഈ വാഹനം കമ്പനിയുടെ ജീവനക്കാർ, അസോസിയേറ്റ്, ഓഹരിയുടമകൾ, പങ്കാളികൾ എന്നിവർക്കായി ലേലം ചെയ്യും. ഇതിൽ നിന്ന് ലഭിക്കുന്ന തുക സമൂഹ നന്മക്കായി വിനിയോഗിക്കും. സ്ഥാപകനേതാവിന്റെ ലക്ഷ്യങ്ങൾ പിന്തുടരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഓരോ വാഹനവും മികച്ച പ്രവർത്തനത്തിന്റെയും വൈദഗ്ദ്യത്തിന്റെയും അടയാളങ്ങൾ ആയിരിക്കും. 2024 സെപ്റ്റംബർ മാസത്തോടെ സെന്റനിയൽ വിതരണം ആരംഭിക്കും.

ലോകമെമ്പാടുമുള്ള ഹീറോ ഔട്ലെറ്റുകളിലും ഡീലർ കേന്ദ്രങ്ങളിലും 100 ദിന ഉപഭോക്തൃ, ഉദ്യോഗസ്ഥ സംഗമങ്ങളും കൂടിച്ചേരലുകളും സംഘടിപ്പിക്കുകയാണ്. ഈ സമയം പുതിയ ഹീറോ വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 100% വരെ ക്യാഷ്ബാക്ക് ലഭിക്കാനും സാധ്യതയുണ്ട്. 100 വാഹനങ്ങൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വിശദ വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിലും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലും ലഭ്യമാണ്.

ഇതിനു പുറമെ ഉപഭോക്താക്കളുടെ ജീവിത യാത്രയിൽ ഹീറോയുമായുള്ള അഭേദ്യ ബന്ധം കാണിക്കുന്ന അനുഭവക്കുറിപ്പുകളും ഹീറോയുടെ മൈ ഹീറോ മൈ സ്റ്റോറി ക്യാമ്പയിനിലൂടെ പങ്കുവെക്കാൻ സാധിക്കും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദർ അടങ്ങിയ പാനൽ ഇവ വിലയിരുത്തിയ ശേഷം ഏറ്റവും മികച്ചവക്ക് ‘സെന്റനിയൽ’ സമ്മാനമായും നൽകും.

Leave a Reply

Your email address will not be published. Required fields are marked *