Your Image Description Your Image Description

 

തിരുവനന്തപുരം: കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്, ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികൾ ഈ മാസം തുടങ്ങും. ആദ്യഘട്ടത്തിൽ എസ്ഇആർടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകൾ ചേർന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും. ക്ലസ്റ്റർ യോഗത്തിൽ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകി. ക്ലസ്റ്റർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കായി വീണ്ടും യോഗം നടത്തും. ഇതിൽ പങ്കെടുക്കുന്നതിന്റെ ചെലവ് അധ്യാപകർ തന്നെ വഹിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *