Your Image Description Your Image Description

 

കൊച്ചി: ഐഐഎം സമ്പൽപൂരിൽ 2024-26 വർഷത്തേക്കുള്ള പത്താമത്‌ എംബിഎ ബാച്ച്‌ ആരംഭിച്ചു. ഇക്കുറി ആണുങ്ങളേക്കാൾ മൂന്നിരട്ടി പെൺകുട്ടികളാണ്‌ ബാച്ചിലുള്ളത്‌. ബാച്ചിന്റെ ഉദ്‌ഘാടന ചടങ്ങിൽ അദാനി ഗ്രൂപ്പ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ പ്രസിഡന്റ്‌ സുബ്രത്‌ ത്രിപാതി മുഖ്യാതിഥിയായി. ഹാവൽസ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌ വൈസ്‌ പ്രസിഡന്റ്‌ സുമിത്‌ സാംഗ്‌വാൻ മുഖ്യ പ്രഭാഷണം നടത്തി. ഐഐഎം സമ്പൽപൂർ ഡയറക്‌ടർ പ്രൊഫ. മഹാദേവ്‌ ജയ്‌സ്വാൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

2024-26 എംബിഎ ബാച്ചിൽ ആകെയുള്ള 320 പേരിൽ 76 ശതമാനം (244 പേർ) പെൺകുട്ടികളാണ്‌. 76 ആൺകുട്ടികളാണ്‌ ബാച്ചിലുള്ളത്‌. എൻജിനീയർമാരല്ലാത്തവരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്‌. 60 ശതമാനം (194 പേർ) എൻജിനീയർമാരല്ലാത്തവരും 40 ശതമാനം (126 പേർ) എൻജിനീയർമാരുമാണ്‌.

ഐഐഎം സമ്പൽപൂർ നവീകരണം, സമഗ്രത എന്നീ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ലിംഗ വൈവിധ്യത്തെ കുറിച്ചുള്ള ആശയത്തിന്‌ തുടക്കം കുറിച്ചെന്നും ഐഐഎം സമ്പൽപൂർ ഡയറക്ടർ പ്രൊഫ. മഹാദേവ്‌ ജയ്‌സ്വാൾ പറഞ്ഞു. പെൺകുട്ടികൾക്ക്‌ അഞ്ച്‌ ശതമാനം കട്ട്‌-ഓഫ്‌ കുറയ്‌ക്കാൻ തീരുമാനിച്ചതോടെ 2017 മുതൽ 50 ശതമാനം പെൺകുട്ടികൾ പ്രവേശനം നേടുന്ന കോളേജ്‌ ആയി ഐഐഎം സമ്പൽപൂർ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *