Your Image Description Your Image Description

ചെന്നൈ : തമിഴക വെട്രി കഴകം നേതാവ് വിജയ് നീറ്റ് പരീക്ഷയെ രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തി .നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ല. നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുകയാണ് ഏറ്റവും നല്ല പരിഹാരമെന്നും വിജയ് പറഞ്ഞു. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് എൻസിഇആർടി സിലബസിൽ നീറ്റ് പരീക്ഷ എഴുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നോക്ക സമു​ദായക്കാർക്കുൾപ്പെടെ നാട്ടിലെ സാമ്പത്തീകമായി പിന്നോ‌ട്ടു നിൽക്കുന്ന വിദ്യാർഥികൾക്കും നീറ്റ് പരീക്ഷ വിദൂരമാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും വിജയ് കടുത്ത ഭാഷയിൽ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *