Your Image Description Your Image Description

ബയോമെഡിക്കൽ സയൻസസ്, ഹെൽത്ത് റിസർച്ച് എന്നീ മേഖലകളിലെ ഗവേഷണങ്ങൾക്കുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ (ജെ.ആർ.എഫ്. -നോൺ മെഡിക്കൽ) അനുവദിക്കുന്നതിലേക്കു നടത്തുന്ന ബയോമെഡിക്കൽ റിസർച്ച് എലിജിബിലിറ്റി ടെസ്റ്റി (ബി.ആർ.ഇ.ടി.) ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അപേക്ഷ ക്ഷണിച്ചു.ഡിപ്പാർട്ട്മൻറ് ഓഫ് ഹെൽത്ത് റിസർച്ച്- ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഡി.എച്ച്.ആർ.-ഐ.സി.എം.ആർ.) വഴിയാണ് ഫെലോഷിപ്പ് നടപ്പാക്കുന്നത്. യോഗ്യത നേടുന്നവർ മെഡിക്കൽ കോളേജ്/ഹോസ്പിറ്റൽ/സർവകലാശാല/നാഷണൽ ലബോറട്ടറി/ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് നാഷണൽ ഇംപോർട്ടൻസ്/ഐ.സി.എം.ആർ. ഇൻസ്റ്റിറ്റ്യൂട്ട്/സെൻറർ എന്നിവയിലൊന്നിൽ ഗവേഷണത്തിന് പ്രവേശനം നേടേണ്ടതുണ്ട്.

രണ്ടു കാറ്റഗറികളിൽ ഡോക്ടറൽഗവേഷണം.

i) യു.ജി.സി. അംഗീകൃതസർവകലാശാലകൾ/ഗവേഷണ സ്ഥാപനങ്ങൾ/ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങൾ എന്നിവയിലൊന്നിൽ.

(ii) ഐ.സി.എം.ആറിന്റെ 27 സ്ഥാപനങ്ങൾ/സെൻററുകൾ എന്നിവയിലൊന്നിൽ. ഇവിടെ പ്രവേശനം നേടുന്നവർ പുതുതായിസ്ഥാപിച്ച എസി.എസ്.ഐ.ആർ. (അക്സിർ)- ഐ.സി.എം.ആർ. ഫാക്കൽറ്റി ഓഫ് മെഡിക്കൽ റിസർച്ചിൽ പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്യണം.

ബയോമെഡിക്കൽ സയൻസസ്, ഹെൽത്ത് റിസർച്ച് എന്നീ മേഖലകളിലെ ഗവേഷണങ്ങൾക്കുമാത്രമേ ഫെലോഷിപ്പ് അനുവദിക്കൂ. കേന്ദ്രസർക്കാർ വ്യവസ്ഥകൾപ്രകാരമുള്ള സംവരണം പ്രവേശനത്തിൽ ഉണ്ടാകും.

യോഗ്യത

ലൈഫ് സയൻസസ്, സുവോളജി, ബോട്ടണി, ബയോമെഡിക്കൽ സയൻസസ്, മൈക്രോബയോളജി, ബയോകെമിസ്ട്രി, ജനറ്റിക്സ്, ബയോടെക്നോളജി, ബയോഫിസിക്സ്, ബയോ ഇൻഫർമാറ്റിക്സ്, ഫൊറൻസിക് സയൻസസ്, എൻവയൺമെൻറൽ സയൻസസ്, ഫുഡ് ആൻഡ് ന്യൂട്രീഷൻ, മോളിക്യുലാർ ബയോളജി, ബയോളജിക്കൽ സയൻസസ്, ഇക്കോളജി, ഇമ്യുണോളജി, ന്യൂറോസയൻസസ്, വെറ്ററിനറി സയൻസസ്, നഴ്സിങ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഫാർമക്കോളജി, ഫാർമസ്യൂട്ടിക്കൽ സയൻസസ്, പബ്ലിക് ഹെൽത്ത്, സോഷ്യൽവർക്ക് എന്നിവയിലൊന്നിൽ 55 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) എം.എസ് സി./എം.ടെക്./എം.ഫാർമ./തത്തുല്യ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം വേണം.

2023-24-ൽ യോഗ്യതാപ്രോഗ്രാമിന്റെ അന്തിമസെമസ്റ്ററിൽ/വർഷത്തിൽ പഠിക്കുന്നവർക്ക് വ്യവസ്ഥകളോടെ റിസൾട്ട് എവെയ്റ്റഡ്‌ (ആർ.എ.) കാറ്റഗറിയിൽ അപേക്ഷിക്കാം.

പരീക്ഷ അഭിമുഖീകരിക്കാനുള്ള പ്രായപരിധി 2024 ജൂലായ് ഒൻപതിന് 30 വയസ്സായിരിക്കും. വനിതകൾക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കും അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുംവർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും. പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. മൈക്രോബയോളജി, ബയോകെമിസ്ട്രി, ബയോസ്റ്റാറ്റിസ്റ്റിക്സ്, വെറ്ററിനറി സയൻസ്/മെഡിസിൻ, പബ്ലിക് ഹെൽത്ത്, നഴ്സിങ്, ബയോടെക്നോളജി, സോഷ്യൽ ബിഹേവിയറൽ സയൻസസ്, ന്യൂട്രീഷൻ, ഫാർമക്കോളജി, ബയോളജിക്കൽ സയൻസസ് എന്നീ വിഷയങ്ങളിൽ പരീക്ഷ നടത്തും.

രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ മൂന്നുഭാഗങ്ങളിലായി ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഓരോ സെക്ഷനിലും ഒരുമാർക്ക് വീതമുള്ള 50 ചോദ്യങ്ങൾ ഉണ്ടാകും. സിലബസ്/ചോദ്യമേഖലകൾ exams.nta.ac.in ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. ഉത്തരം തെറ്റിയാൽ കാൽമാർക്കുവീതം കുറയ്ക്കും. കൊച്ചിയും പരീക്ഷാകേന്ദ്രമാണ്.

അപേക്ഷ

exams.nta.ac.in വഴി ജൂലായ് ഒൻപതിന് രാത്രിവരെ നൽകാം. അപേക്ഷയിൽ വന്നേക്കാവുന്ന പിശകുകൾ ഓൺലൈനായി തിരുത്താൻ 10-നും 11-നും അവസരം ലഭിക്കും.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *