Your Image Description Your Image Description

സമൂഹമാധ്യമങ്ങളിൽ തന്നെ പലരും ബലിയാടാക്കിയപ്പോൾ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി ഇടവേള ബാബു. സംഘടനയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലർ തനിക്ക് ‘പെയ്ഡ് സെക്രട്ടറി’ എന്ന അലങ്കാരം ചാർത്തിത്തന്നതായും അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ വികാരഭരിതനായി പറഞ്ഞു.

സമൂഹമാധ്യമത്തിൽ ആക്രമിക്കപ്പെട്ടപ്പോൾ ആരും സഹായത്തിനുണ്ടായില്ല. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് മറുപടി പറയാനാകില്ല. പ്രതികരിക്കേണ്ടിയിരുന്നത് മറ്റുള്ളവരാണ്. പക്ഷേ, ഒരാൾപോലും മറുപടി പറഞ്ഞില്ല. പുതിയ ഭരണസമിതിയിലുള്ളവർക്ക് ഈ അവസ്ഥയുണ്ടാകരുത്. മോഹൻലാലും ഇന്നസെന്റും എന്നും കൂടെ നിന്നതുകൊണ്ടാണ് പലതും സാധിച്ചത്.

ശമ്പളം തരണമെന്ന് ആദ്യം പറഞ്ഞത് ജഗതി ശ്രീകുമാറാണ്. അന്നത് ആരും കേട്ടില്ല. ഒൻപത് വർഷം മുൻപാണ് 30,000 രൂപ അലവൻസ് കിട്ടിത്തുടങ്ങിയത്. സ്ഥാനമൊഴിയുമ്പോൾ അത് 50,000 രൂപ ആയിട്ടുണ്ട്. പക്ഷേ, അതിലെ പതിനായിരം രൂപ മാത്രമാണ് എടുക്കാറുള്ളത്. ബാക്കിയുള്ളത് ഡ്രൈവർക്കും ഫ്ലാറ്റിനുമാണ്. ആദ്യതവണ ജനറൽ സെക്രട്ടറിയായപ്പോൾ 36 ലക്ഷം രൂപയും രണ്ടാംവട്ടം ഒരുകോടിയും നീക്കിയിരിപ്പുണ്ടാക്കി. സ്ഥാനമൊഴിയുന്നത് സംഘടനയ്ക്ക് ആറരക്കോടി രൂപ ബാക്കിവെച്ചുകൊണ്ടാണ്- ഇടവേള ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *