Your Image Description Your Image Description

തിരുവനന്തപുരം : സംസ്ഥാനത്തെ തിങ്കളാഴ്ച സർവകലാശാലകളിലും കോളേജുകളിലും  നാലുവർഷ ബിരുദത്തിന് തുടക്കമാകുന്നു .’വിജ്ഞാനോത്സവം ‘ എന്ന പേരിൽ   ഉന്നതവിദ്യാഭ്യാസമേഖലയിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലെ ഒന്നാം വർഷ ക്ലാസുകളുടെ തുടക്കമായി ആഘോഷിക്കും. സംസ്ഥാനതല വിജ്ഞാനോത്സവത്തിന്റെ പരിപാടി തിരുവനന്തപുരം ​ഗവ. വിമൻസ് കോളേജിൽ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.

മന്ത്രി ആർ ബിന്ദു അധ്യക്ഷയാകുന്ന ഉദ്‌ഘാടനപരിപാടിയിൽ എല്ലാ ക്യാമ്പസുകളിലും സംപ്രേക്ഷണം ചെയ്യും. ശേഷം ക്യാമ്പസ്തല ഉദ്ഘാടനചടങ്ങുകൾ നടത്തും. തുടർന്ന് നവാഗതരെ മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ക്യാമ്പസിലേക്ക് വരവേൽക്കും. കൂടാതെ ഒന്നാം വർഷ വിദ്യാർഥികൾക്കായി നാലുവർഷ ബിരുദൽ സംഘടിപ്പിക്കും.

നാലുവർ‌ഷ ബിരുദം ആരംഭിക്കുന്നത് കേരള, കലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലെ 864 കോളേജുകളിലാണ് . വിദ്യാർഥികൾക്ക് വേണ്ടി കേരള, മലയാളം, സംസ്കൃത  സർവകലാശാലകളിലെ പഠനകേന്ദ്രങ്ങളിലുമായാണ് നാലുവർ‌ഷ ബിരുദം മൂന്നുവർഷത്തിൽ ബിരുദം, നാലുവർഷത്തിൽ ഓണേഴ്സ് ബിരുദം, ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെയാണ് ഈ വർഷം മുതൽ പഠനം ആരംഭിക്കുന്നത് . രണ്ടര ലക്ഷത്തോളം വിദ്യാർഥികളാണ് ആദ്യദിനത്തിൽ കോളേജുകളിൽ പ്രവേശനം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *