Your Image Description Your Image Description

നാഗ് അശ്വിൻ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി ഒരുക്കിയ ചിത്രം ‘കൽക്കി 2898 എഡി’ പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ സ്വന്തമാക്കി. ആദ്യ റിലീസ് ദിനത്തിൽ 191.5 കോടിയാണ് ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയെടുത്തത് .

സി അശ്വിനി ദത്ത് നിർമ്മിച്ച് വൈജയന്തി മൂവീസിന്റെ ബാനറിൽ തീർത്ത ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനായി എത്തിച്ചത് . മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്നും കരസ്ഥമാക്കി കേരളത്തിൽ തന്നെ വമ്പൻ കളക്ഷനിൽ പ്രദർശനം തുടരുന്ന ചിത്രം 2024 ജൂൺ 27നാണ് തിയറ്റർ എത്തിയത് .

2015 ജൂലൈ 10-ന് എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ ബാഹുബലി : ദി ബിഗിനിങ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ പ്രഭാസ് തന്റെ ആദ്യ 100 കോടി ഈ ചിത്രത്തിലൂടെ സ്വന്തമാക്കിയപ്പോൾ, 2017 ഏപ്രിൽ 28ന് റീലിസ് ചെയ്‌ത രണ്ടാംഭാഗമായ ‘ബാഹുബലി 2: ദ കൺക്ലൂഷൻ’ലും ചരിത്രം ആവർത്തിച്ചത് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു .

, 2019 ആഗസ്റ്റ് 30ന് റിലീസ് ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ‘സാഹോ’യാണ് പ്രഭാസിന്റെ മൂന്നാമത്തെ 100 കോടി ചിത്രമായി അവകാശപ്പെടാൻ സാധിക്കുന്നത് . തുടർന്ന് 2023 ഡിസംബർ 22ന് റിലീസ് ചെയ്ത പ്രശാന്ത് നീൽ ചിത്രം ‘സലാർ: ഭാഗം 1’ താരത്തിന്റെ നാലാമത്തെ 100 കോടി ചിത്രം എന്ന ലേബൽ ഒറ്റ ദിവസംകൊണ്ട് പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന സ്ഥാനത്തേക്ക് ‘കൽക്കി 2898 എഡി’ ചുവട് വച്ചു .

 

സയൻസ് ഫിക്ഷനിൽ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ, ദിഷാ പടാനി, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട തുടങ്ങി വമ്പൻ താരനിരകളെ കൊണ്ട് അണിയിച്ചൊരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’യിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെയുള്ള യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്. ചിത്രത്തിൽ ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രം ഇന്ത്യൻ മിത്തോളജിയിൽ പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തന്നെ തുറന്നുകാണിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *