Your Image Description Your Image Description

ന്യൂഡൽഹി: ബിജെപിയെ വെട്ടിലാക്കി രാമക്ഷേത്രത്തിലെ ചോർച്ചയ്ക്ക് പിന്നാലെ രാം പഥിലെ കുഴികൾ. ശക്തമായ മഴ വന്നതോടെ റോഡിന്റെ 14 കിലോമീറ്റർ ദൂരത്ത് വിവിധ ഭാ​ഗങ്ങളിലാണ് കുഴികൾ രൂപപ്പെട്ടത്. തുടർന്ന് റോഡിനോട് ചേർന്നുള്ള ചെറുവഴികളിലും തെരുവുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. അതേസമയം വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയുണ്ടായി .

നിർമ്മാണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പിലെയും (പിഡബ്ല്യുഡി) ഉത്തർപ്രദേശ് ജൽ നിഗമിലെയും ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്‌പെൻഡ് ചെയ്തു. വിഷയവുമായി ബന്ധപ്പെട്ട് കരാർ സ്ഥാപനമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഭുവൻ ഇൻഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ചൗഹാൻ പറഞ്ഞു.

മേൽക്കൂര ചോർന്ന് രാമക്ഷേത്രത്തിന്റെ മേൽക്കൂര ചോർന്ന് ശ്രീകോവിലിനകത്തേക്കു വെള്ളം കയറുകയും ക്ഷേത്രനിർമാണ ട്രസ്റ്റിനെയും കേന്ദ്ര, സംസ്ഥാന ഭരണ നേതൃത്വങ്ങളെയും ഇത് രാഷ്ട്രീയപരമായി പ്രതിരോധത്തിലാക്കുകയും ചെയ്‌തു . പുരോഹിതൻ ഇരിക്കുന്ന രാംലല്ല വിഗ്രഹത്തിനുമുന്നിലായിട്ടാണ് വെള്ളം വീണത് . ക്ഷേത്ര നിർമാണം പൂർത്തിയാവാത്തതിനാലുള്ള പ്രശ്നം മാത്രമാണിതെന്നാണ് ക്ഷേത്രനിർമാണ ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്രയുടെ വിശദീകരണം. ഈ വിഷയത്തിൽ കോൺഗ്രസ് ബി.ജെ.പിക്കെതിരേ അഴിമതിയാരോപണമുയർത്തി രംഗത്തെത്തി .

Leave a Reply

Your email address will not be published. Required fields are marked *