Your Image Description Your Image Description

ന്യൂഡൽഹി: കരുവന്നൂർ കള്ളപ്പണ ഇടപാടുകേസിൽ സിപിഎമ്മിനെ പ്രതിയാക്കിയത് രാഷട്രീയപ്രേരിതമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഇഡി സിപിഎമ്മിനെ വേട്ടയാടുന്നുവെന്നും നടപടി തോന്ന്യാസമാണെന്നും അദ്ദേഹം പറഞ്ഞു. കേസിനെ രാഷട്രീയമായും നിയമപരമായും നേരിടുമെന്നു വ്യക്തമാക്കിയ അദ്ദേ​ഹം, ഇഡി നടപടിയെ മാധ്യമങ്ങളിലൂടെയേ അറിവുള്ളുവെന്നും കൂട്ടിച്ചേർത്തു. എം.വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് .

കണ്ണൂർ ജില്ലാ കമ്മറ്റിയിൽനിന്ന് പുറത്താക്കപ്പെട്ട മനു തോമസിനെ കുറിച്ചുള്ള ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാൻ ​ഗോവിന്ദൻ തയ്യാറായില്ല. ‘അതെല്ലാം അവിടെ ജില്ലാ കമ്മറ്റിയോട് ചോദിച്ചാൽ മതിയെന്നായിരുന്നു മറുപടി. ഏതോ ഒരു ജില്ലാ കമ്മറ്റി അം​ഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സംസ്ഥാന കമ്മറ്റിയുടെ ഭാ​ഗത്തുനിന്ന് എന്ത് പ്രതികരിക്കാനാണ്. മാധ്യമങ്ങൾ ഉണ്ടാക്കുന്ന വാർത്താണിതെല്ലാം. അതിൽ ഇടപെടാൻ‌ ഒരുതരത്തിലും തയ്യാറല്ല. അവിടെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ വിളിച്ചാൽ മതി’ എന്നായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *