Your Image Description Your Image Description

കോഴിക്കോട്: ഇല്ലിപ്പിലായിലെ സ്ഫോടനശബ്ദത്തിന് കാരണം കൂറ്റൻ പാറകളും മണ്ണും ഇടിഞ്ഞതിനാലെന്ന് പ്രാഥമികനിഗമനം .വ്യാഴാഴ്ച രാത്രി 10.30-നായിരുന്നു പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇല്ലിപ്പിലായി എൻആർഇപി പുത്തേട്ട് ഭാഗത്ത് സ്ഫോടനത്തിന് സമാനമായ ശബ്ദം ഉണ്ടായത്.

ജനങ്ങളിൽ ഈ ശബ്ദം പരിഭ്രാന്തിപരത്തി. മുമ്പ് പലതവണ ഉരുൾപൊട്ടൽ ഉണ്ടായ മേഖലയായതിനാൽ പഞ്ചായത്ത് അധികൃതരുടെയും പോലീസിന്റെയും രാത്രിതന്നെ അപകട ഭീഷണിയുള്ള ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. കല്ലാനോട്, പൂവത്തുംചോല മേഖലയിലും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.

പ്രദേശവാസികൾ വെള്ളിയാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചപ്പോഴാണ് മണിച്ചേരി-പുത്തേട്ടുതാഴെ തോടിന്റെ ആരംഭ ഭാഗത്തുനിന്ന് കൂറ്റൻ കല്ലുകൾ ഇടിഞ്ഞു താഴോട്ടേക്ക് പതിക്കുന്നതായി കണ്ടെത്തിയത് . 2018ൽ പ്രളയസമയത്ത് ഭൂമിക്ക് വിള്ളൽ സംഭവിച്ച മേഖലയാണിത് . അതേസമയം കല്ലുകൾ മുകളിൽത്തന്നെ നിൽക്കുന്നത് കൊണ്ട് ഏത് സമയവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ് . പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ഗ്രാമപഞ്ചായത്തംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, കൂരാച്ചുണ്ട് എസ്.എച്ച്.ഒ എൽ. സുരേഷ് ബാബു എന്നിവർ സംഭവസ്ഥലത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *