Your Image Description Your Image Description

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറന് ജാമ്യം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചത് .ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിലാണ് ജാമ്യം അനുവദിച്ചത്.

ഹേമന്ത് സോറന്റെ ജാമ്യം നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ ഇത് ഇന്ത്യ സഖ്യത്തിന് ആശ്വാസം നല്‍കുന്നതാണ്.

വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം ഹേമന്ത് സോറന്റെ മേൽ ഇ.ഡി. മൂന്നുകേസുകളാണ്  രജിസ്റ്റർ ചെയ്തിരുന്നത് . കഴിഞ്ഞ ജനുവരിയിലാണ് സോറനെ ഇ.ഡി. അറസ്റ്റുചെയ്തത്.

ജനുവരി 31ന് സോറന്‍ മുഖ്യമന്ത്രി സ്ഥാനം ഇ .ഡി.അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പായി രാജിവെച്ചിരുന്നു. .

 

 

 

Leave a Reply

Your email address will not be published. Required fields are marked *