Your Image Description Your Image Description

ന്യൂഡൽഹി: അടിയന്തരപ്രമേയ നോട്ടീസിനുള്ള ഓപ്ഷൻ ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് ഒഴിവാക്കിയെന്ന് പ്രതിപക്ഷം.നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ എന്നിവയെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കാൻ ഇരിക്കെയാണ് എങ്ങനെ ഒരു നീക്കം ഉണ്ടായത് .

സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസുകൾ പരി​ഗണിക്കണമെങ്കിൽ മുൻകൂട്ടി അത് സ്പീക്കർക്ക് ലഭ്യമാക്കണം. വർഷങ്ങളായി അടിയന്തര പ്രമേയം നൽകാനുള്ള ഓപ്ഷൻ ലോകസഭ വെബ്സൈറ്റിലൂടെയാണ് ചെയ്തുവരുന്നത്. എന്നാൽ, സൈറ്റിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ഈ ഓപ്ഷൻ അപ്രത്യക്ഷമാവുകയായിരുന്നു .

അതേസമയം, അടിയന്തര പ്രമേയ നോട്ടീസ് സമർപ്പിച്ചിരുന്നത്കേരളത്തിൽനിന്നുമുള്ള എൻകെ പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ സ്പീക്കറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് .

പ്രതിപക്ഷ എംപിമാർ ഈ വിഷയത്തിൽ പ്രതിഷേധം അറിയിച്ചു. വിരുദുനഗറിൽനിന്നുള്ള കോൺഗ്രസ് എംപി മാണിക്കം ടാഗോർ വിഷയത്തിൽ എക്സിൽ പ്രതികരിച്ചു. എംപിമാർക്ക് അടിയന്തര വിഷയങ്ങൾ ഉന്നയിക്കാൻ കഴിയാത്ത പാർലമെൻ്റിലേക്കാണോ നമ്മൾ പോകുന്നതെന്നും എംപിമാർ ചിയർ ലീഡർമാരല്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *