Your Image Description Your Image Description

തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു.അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ ജൂലൈ 1 വൈകിട്ട് 4 വരെ പ്രവേശനം നേടാം. സ്ഥിര പ്രവേശനമാണ് നേടേണ്ടത്. സ്പോർട്സ് ക്വോട്ടയിലെ അവസാന അലോട്മെന്റാണിത്. ഈ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളും മെറിറ്റ് ക്വോട്ടയിലേക്കു മാറ്റും. ജൂലൈ 2 മുതലാണ് മെറിറ്റ് ക്വോട്ടയിലെ സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിക്കേണ്ടത്.

എൻട്രൻസ്: യോഗ്യതാ മാർക്കുകൾ സമർപ്പിക്കണം തിരുവനന്തപുരം∙കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ അവർക്കു യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/ തത്തുല്യം) രണ്ടാം വർഷത്തിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്കു ലഭിച്ച മാർക്ക് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‍സൈറ്റിലൂടെ സമർപ്പിക്കേണ്ടതാണ്. 30ന് ഉച്ചയ്ക്കു 3 മണി വരെ ഇതിനുള്ള സൗകര്യം ഉണ്ടാകും. വെബ്‍സൈറ്റ് വഴി യഥാസമയം മാർക്കുകൾ സമർപ്പിക്കാത്തവരെ എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

നാലു വർഷ ബിരുദം: അധ്യാപകർക്ക് ഇന്ന് ഓറിയന്റേഷൻ ക്ലാസ് തിരുവനന്തപുരം∙നാലു വർഷ ബിരുദ കോഴ്സുകളിലേക്കു ജൂലൈ 1 മുതൽ പ്രവേശനം നടത്തുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ്, സ്വാശ്രയ/ അൺഎയ്‌ഡഡ്‌ കോളജുകളിലെ അധ്യാപകർക്കുമായി ഇന്ന് ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ് നടക്കും. ഉച്ചയ്ക്ക് 2 മുതൽ വരെയാണ് ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ്.ആവശ്യമായ ഓൺലൈൻ സൗകര്യങ്ങൾ ‘അസാപ് കേരള’ ഒരുക്കും.

പിജി/ എംടെക് : ഒന്നാംഘട്ട അലോട്മെന്റ് 3ന്

തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ വിവിധ പഠന വകുപ്പുകളിലെ പിജി/ എംടെക് കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് ജൂലൈ 3 ന് അതത് പഠന വകുപ്പുകളിൽ നടക്കും. അലോട്മെന്റിൽ ഹാജരാകാൻ യോഗ്യത നേടിയവർക്ക് അഡ്മിഷൻ മെമ്മോ 27 മുതൽ സർവകലാശാലയുടെ പിജി സിഎസ്എസ് അഡ്മിഷൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.ചെയ്യാം.(https://admissions.keralauniversity.ac.in/css2024

Leave a Reply

Your email address will not be published. Required fields are marked *