Your Image Description Your Image Description

 

കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദഫ് സയീദ് ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ കാലമായി പ്രവര്‍ത്തിച്ചു വരുന്നതുമായ മൈക്രോഫിനാന്‍സ് അസോസ്സിയേഷനായ സാ-ദാന്‍ കോ ചെയര്‍ ആയി നിയമിതനായി അസോസ്സിയേഷന്‍റെ 26-ാമത് വാര്‍ഷിക പൊതുയോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. മൈക്രോഫിനാന്‍സ് രംഗത്തിനു നല്‍കിയ നിര്‍ണായക സംഭാവനകളും പ്രതിബദ്ധതയും അംഗീകരിക്കുന്നതാണ് ഈ നിയമനം.

റിസര്‍വ് ബാങ്ക് അംഗീകാരമുള്ള സ്വയം നിയന്ത്രണ സ്ഥാപനമായ സാ-ദാന്‍ മൈക്രോഫിനാന്‍സ് രംഗത്ത് നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സാ-ദാനിന്‍റെ നിലവിലെ ചെയര്‍പേഴ്സണുമായ കെ. പോള്‍ തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

രാജ്യത്തെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സേവനം നല്‍കുന്നതിനും സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനും മൈക്രോഫിനാന്‍സ് മേഖലയുടെ വികസനത്തിനും വേണ്ടിയുള്ള നീക്കങ്ങളാവും തന്‍റെ കാലാവധിയില്‍ ബോര്‍ഡിനോടു സഹകരിച്ചു നടപ്പാക്കുകയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സദഫ് സയീദ് പറഞ്ഞു.

രാജ്യവ്യാപകമായി 220 അംഗങ്ങളാണ് സാ-ദാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *