Your Image Description Your Image Description

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കറായി വീണ്ടും പദവിയിലേക്ക് എന്‍.ഡി.എ. സ്ഥാനാര്‍ഥി ഓം ബിര്‍ള എത്തിയപ്പോൾ അയവില്ലാതെ കാര്‍ക്കശ്യക്കാരനായി തന്നെ നിക്കുന്നു . ആദ്യ ടേമില്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടുകള്‍ നടപ്പാക്കിയിരുന്ന ബിര്‍ള പുതിയ അവതാരത്തിലും നയം മാറുന്നില്ലെന്നാണ് അജന്‍ഡയിലില്ലാതെ അവതരിപ്പിച്ച അടിയന്തരാവസ്ഥാ പ്രമേയത്തിൽ സൂചിപ്പിക്കുന്നത് . ആദ്യദിനത്തിൽ തന്നെ കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കാന്‍ സ്പീക്കര്‍തന്നെ പ്രമേയം കൊണ്ടുവന്നുവെന്നതുംഇതിനിടയിൽ ശ്രദ്ധേയമായി .

 

ഓം ബിര്‍ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്തനായാണ് കരുതപ്പെടുന്നത്. ബിര്‍ളയുടെ കാലത്താണ്പൗ രത്വനിയമ ഭേദഗതി, മുന്ന് ക്രിമിനല്‍ നിയമങ്ങള്‍, ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കല്‍ എന്നിങ്ങനെ മോദിസര്‍ക്കാരിന്റെ ബില്ലുകള്‍ പലതും പാസാകിയത് . അതിൽ ഈ ബില്ലിനെതിരെ പാര്‍ലമെന്റില്‍ യുവാക്കള്‍ അതിക്രമിച്ചു കയറി സുരക്ഷാവീഴ്ചയുണ്ടാക്കി .അതിനാൽ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ബിര്‍ള ഏര്‍പ്പെടുത്തിയത്. കൂടാതെ കോവിഡ് കാലത്തുകൊണ്ടുവന്ന നിയന്ത്രണങ്ങളിൽ പോലും ഒരു നീക്കുപോക്കിനും ഇതുവരെ തയ്യാറായതുമില്ല. പുതിയ പാര്‍ലമെന്റ് മന്ദിരം തുറന്നിട്ടും മാധ്യമങ്ങള്‍ക്ക് ഇപ്പോഴും നിയന്ത്രണം തുടരുകയാണ്.

ഓം ബിര്‍ള പ്രതിപക്ഷത്തെ വരച്ചവരയില്‍ നിര്‍ത്തിയും പുറത്താക്കിയും കടുത്ത നടപടികളെടുത്തിരുന്നു. അതേസമയം തൃണമൂല്‍ അംഗം മഹുവ മൊയ്ത്രയെ പുറത്താക്കിയതും 150 പ്രതിപക്ഷ എം.പിമാരെ സസ്പെന്‍ഡ് ചെയ്തതും വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. പക്ഷപാത നിലപാടെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ എല്ലാം ചട്ടപ്രകാരമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഓം ബിർള പ്രതിപക്ഷത്തോട് ഒട്ടും കരുണയില്ലാതെയാണ് പരാതികള്‍ക്കിടയില്‍ വീണ്ടും സ്പീക്കറാത് , ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത മോദി സര്‍ക്കാരിന് സഭയില്‍ ഒരു കാര്‍ക്കശ്യക്കാരനെയാണ് വേണ്ടതെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *