Your Image Description Your Image Description

നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) യു.ജി 2024 പുനഃപരീക്ഷയുടെ സ്‌കോര്‍കാര്‍ഡുകള്‍ ജൂണ്‍ 30 ഓടെ പ്രസിദ്ധീകരിച്ചേക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജൂണ്‍ 23-ന് 1,563 വിദ്യാര്‍ഥികള്‍ക്കായാണ് പുനര്‍പരീക്ഷ നടത്തിയത്. സമയപരിമിതി മൂലം ഗ്രേസ് മാര്‍ക്ക് അനുവദിച്ചവര്‍ക്കായായിരുന്നു പുനഃപരീക്ഷ.എന്നാല്‍ 813 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. അവര്‍ ഗ്രേസ് മാര്‍ക്കില്ലാതെ യഥാര്‍ത്ഥ മാര്‍ക്ക് മതിയെന്ന് തീരുമാനത്തിലാണ് പുതിയ പരീക്ഷ എഴുതാതിരുന്നത്.ചത്തീസ്ഢ്, ഗുജറാത്ത്, മേഘാലയ എന്നിവിടങ്ങളായിരുന്നു പുനഃപരീക്ഷാ കേന്ദ്രങ്ങള്‍.

സ്‌കോര്‍ കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

1) നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

2) ഹോംപേജിലുള്ള നീറ്റ് യു.ജി റിസള്‍ട്ട് ലിങ്ക് ക്ലിക്ക് ചെയ്യുക

3) ആവശ്യമുള്ള വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

4) ശേഷം വരുന്ന റിസള്‍ട്ട് പ്രിന്റ് ഭാവി ആവശ്യങ്ങള്‍ക്കു വേണ്ടി എടുത്ത് സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *