Your Image Description Your Image Description

 

‘മനസ്സമാധാനവും സാമ്പത്തിക ക്ഷേമവും ഉറപ്പാക്കാൻ ഇൻഷുറൻസ് വഹിക്കുന്ന ഒഴിച്ചുകൂടാനാകാത്ത പങ്കിനെക്കുറിച്ച് ദേശീയ ഇൻഷുറൻസ് അവബോധ ദിനത്തിൽ ഞങ്ങൾ എടുത്തുപറയുന്നു. ഏറെ മുന്നേറ്റം ഞങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം കൂട്ടാനുള്ള വിപുലമായ സാധ്യതകൾ ഇനിയുമുണ്ട്. സൂതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പാക്കാൻ ഐആർഡിഎയുടെ നടത്തിയ പരിഷ്‌കാരങ്ങൾ പുതുയുഗംതന്നെ സൃഷ്ടിച്ചു. 2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്നകാഴ്ചപ്പാടുമായി മുന്നോട്ടുപാകാൻ ഐസിഐസി ലൊംബാർഡ് പ്രതിജ്ഞാബദ്ധരാണ്. അതിനായി ഇൻഷുറൻസ് ഉത്പന്നങ്ങളെക്കുറിച്ച് ലളിതമായി മനസിലാക്കാനുള്ള അവസരം അത്യന്താപേക്ഷിതമാണ്. സാമ്പത്തിക സാക്ഷരത ഞങ്ങൾ മൂലക്കല്ലായി കാണുന്നു. സ്വന്തം ഇൻഷുറൻസ് ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള അറിവ് ഉപഭോക്താക്കളെ ശാക്തീകരിക്കും. കൂടുതൽ മനസിലാക്കുന്നതും ആക്‌സസ് ചെയ്യാവുന്നതുമാക്കാൻ സാങ്കേതിക വിദ്യകൂടി പ്രയോജനപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മുൻകൂട്ടി അറിയാത്ത അപകടസാധ്യതകളിൽനിന്ന് ഓരോ വ്യക്തിക്കും അവരുടെ ഭാവി സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. ഇൻഷുറൻസ് ഒരു ഉത്പന്നം മാത്രമല്ല, സമഗ്രമായ സാമ്പത്തിക ആസൂത്രണത്തിന്റെ അവിഭാജ്യഘടകമായ സമൂഹത്തെ വളർത്തിയെടുക്കുകയെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്’ ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ എംഡിയും സിഇഒയുമായ സഞ്ജീവ് മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *