Your Image Description Your Image Description

നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട്. കാളയുടെ ഊന്നിൽ പിടിച്ച് തൂങ്ങൂമ്പോൾ. അതു മണ്ണിൽ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ… അവനെ കൊമ്പിൽ കോർത്തെടുക്കണം…’ സുരേഷ് ഗോപിയുടെ ശബ്ദത്തിലുള്ള പ്രതികാരം നിറഞ്ഞ ഈ വാക്കുകളുമായി വരാഹം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി .

ടീസർ പുറത്തുവിട്ടത് മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് . ചിത്രത്തിൽ സുരേഷ് ഗോപി വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലുമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത് . ഏറെ സസ്പെൻസും, ദുരൂഹതകളും കോർത്തിണക്കിയ ഒരു ത്രില്ലർ സിനിമയാണിതെന്ന് ഈ ടീസർ നൽകുന്ന സൂചന . സനൽ .വി. ദേവൻ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ മേനോനും എന്നിവരും ഈ ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട് . മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ നവ്യാനായർ, പ്രാചി ടെഹ്ളാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് .

കഥ – മനു.സി. കുമാർ,ജിത്തു. കെ. ജയൻ. തിരക്കഥ – മനു സി.കുമാർ. സംഗീതം- രാഹുൽ രാജ്. ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രാജാ സിംഗ്, കൃഷ്ണകുമാർ. ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്. കലാസംവിധാനം – സുനിൽ. കെ. ജോർജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – – പ്രേം പുതുപ്പള്ളി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്. നിർമ്മാണ നിർവ്വഹണം – പൗലോസ് കുറുമറ്റം, ബിനു മുരളി. പി.ആർ.ഒ -വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *