Your Image Description Your Image Description

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്സിന് വേദിയാവാൻ നീക്കങ്ങളുമായി ഇന്ത്യ.ഇതിനായി പാരീസ് ഒളിമ്പിക്സിൽ നയതന്ത്രശ്രമങ്ങൾ നടത്തുമെന്ന് ഇന്ത്യയുടെ മിഷൻ ഒളിമ്പിക് സെൽ(എം.ഒ.സി.) അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . ഇതിനായി കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് ഒളിമ്പിക്സ് നടത്തിപ്പ് സംബന്ധിച്ച് എം.ഒ.സിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

2036 ഒളിമ്പിക്സിൽ ചെസ്സ്‌, ട്വന്റി-20 ക്രിക്കറ്റ്, ഇന്ത്യയുടെ തനത് കായികയിനങ്ങളായ യോഗ, കബഡി, ഖൊ-ഖൊ എന്നിവ ഉൾപ്പെടുത്താൻ ശ്രമം നടത്തും. 2036 ഒളിമ്പിക്സിനുള്ള ബിഡ് നടപടികൾ പാരീസ് ഒളിമ്പിക്സിന് ശേഷമായിരിക്കും തുടങ്ങുന്നത്. എന്നാൽ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി.) അംഗങ്ങളുമായി ഇതിനു മുൻപുതന്നെ ആശയവിനിമയം നടത്തേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിമ്പിക്സിന് വേദിയാവാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ മുംബൈയിൽ കഴിഞ്ഞവർഷം നടന്ന ഐ.ഒ.സി. കോൺഗ്രസിൽ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *