Your Image Description Your Image Description

ലണ്ടന്‍: ലോകത്ത് ചര്‍ച്ചയായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാര്‍നസ് ലബുഷെയിനിന്റെ ക്യാച്ച്. ഏവരേയും അത്ഭുതപ്പെടുത്തുന്ന ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റിലാണ് ലബുഷെയിനിന്റെ ക്യാച്ച് വൈറലായത് . ലംബുഷെയിന്‍ ഗ്ലാമോര്‍ഗന്‍ താരമായ ഗ്ലൗസസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലാണ് ക്യാച്ചെടുത്തത്.

141-റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലൗസെസ്റ്റര്‍ഷെയറിന്റെ ഇന്നിങ്‌സില്‍ 10-ാം ഓവറിലാണ് സംഭവം അരങ്ങേറിയത് . എന്നാൽ മേസണ്‍ ക്രെയിന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചപ്പോൾ ആ ശ്രമം ബെന്‍ ചാള്‍സ്‌വര്‍ത്തിന് പിഴച്ചു. തുടർന്ന് ലോങ് ഓണിലേക്ക് പായിച്ച പന്ത് ഓടിയെത്തിയ ലബുഷെയിന്‍ അതിനെ തൻെറ മികവ് കൊണ്ട് കൈപ്പിടിയിലാക്കി. താരം അതിനെ ഒരു കൈകൊണ്ടാണ് പന്ത് കൈയ്യിലാക്കിയത്.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ ക്യാച്ച് വന്‍ വൈറലായി തുടങ്ങി . പലരും ലബുഷെയിനിന്റെ ഈ ശ്രമത്തെ പുകഴ്ത്തി കൊണ്ട് രംഗത്തെത്തി.ഈ ക്യാച്ചിനെ നൂറ്റാണ്ടിന്റെ ക്യാച്ച് എന്നാണ് പലരും വിശേഷിപ്പിച്ചത്. ക്യാച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മത്സരത്തിൽ ഗ്ലാമോര്‍ഗന്‍ തോറ്റു.

Leave a Reply

Your email address will not be published. Required fields are marked *