Your Image Description Your Image Description

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ വഴി രാജ്യത്തിന് പുറത്തേക്ക് അരി കടത്താൻ ശ്രമം. വെള്ളിയാഴ്ച മൂന്ന് കണ്ടെയ്‌നറുകളിൽ നിന്നായി ഉപ്പുചാക്കുകൾക്ക്
പിന്നിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് സംഘം പിടികൂടിയത് .13 കണ്ടെയ്‌നറാണ് ഒരുമാസത്തിനിടെ പിടികൂടിയത്. പിടികൂടിയ അരിക്ക് നാലരക്കോടി രൂപയുടെ മൂല്യമാണ് ഉള്ളത് . ചെന്നൈയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വ്യാപാരികളാണ് പലപ്പോയായി അരി കടത്താൻ ശ്രമിച്ചത്.

രാജ്യത്തിന് പുറത്തേക്ക് നിലവിൽ ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാൻ അനുമതിയുള്ളത് മട്ട അരിക്ക് മാത്രമാണ് . ബാക്കിയുള്ള എല്ലാത്തിനും കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് . ദുബായ് പോലുള്ള ഇടങ്ങളിലേക്ക് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന അരി എത്തിക്കുകയാണെങ്കിൽ വ്യാപാരികൾക്ക് മൂന്നിരട്ടിയാണ് ലാഭം കിട്ടും . അതിനാലാണ് രാജ്യത്തിലെ തുറമുഖങ്ങൾ വഴി അരി കടത്താനുള്ള ശ്രമങ്ങൾ വ്യാപാരികൾ നടത്തുന്നത് .

വെള്ളിയാഴ്ചയാണ് വല്ലാർപാടത്ത് ചെന്നൈയിൽ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്‌നറുകളാണ് ഉപ്പ് എന്ന ലേബൽ ചെയ്ത് എത്തിയത്. ഇത് ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു പ്ലാൻ . വല്ലാർപാടം ട്രാൻഷിപ്പ്മെന്റിലെ കസ്റ്റംസിന് ഇതിൽ അരിയാണെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെയ്‌നറുകളുടെ ആദ്യത്തെ ചാക്കുകളിലെല്ലാം ഉപ്പായിരുന്നു. പിന്നീട് ഇതിലെ പല ചാക്കുകൾ പരിശോധിച്ചപ്പോഴാണ് കിലോയ്ക്ക് 160 രൂപ വിലമതിക്കുന്ന ബിരിയാണി അരി ചാക്കുകളിൽ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞമാസം കോഴിക്കോട് ആസ്ഥാനമായ ചില വ്യാപാരികൾ സമാന രീതിയിൽ അരി കടത്താൻ ശ്രമിച്ചിരുന്നു. ഇതിൽ 10 കണ്ടെയ്‌നറുകളാണ് പിടികൂടിയത്. ഇവയ്ക്ക് വിപണിയിൽ മൂന്നരക്കോടി രൂപയുടെ മൂല്യമുണ്ട് .അതിനാൽ ഈ അരി രാജ്യത്തിന് പുറത്തേക്ക് കണ്ടെയ്‌നറിൽ എത്തിച്ച് കൊടുത്താൽ ഒരു കോടി രൂപയുടെ അരിക്ക് മൂന്ന് കോടി രൂപ വരെ വില കിട്ടും. ഈ സാഹചര്യത്തിൽ വ്യാപാരിക്ക് രണ്ടു കോടി രൂപ വരെ വില കിട്ടും. അപ്പോൾ വ്യാപാരിക്ക് രണ്ടു കോടി രൂപ ലാഭമുണ്ടാകും.ഈ സംഭവത്തിൽ വ്യാപാരികളുടേതുൾപ്പെടെയുള്ള വിവരങ്ങൾ വല്ലാർപാടത്തെ കസ്റ്റംസ് സംഘം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *