Your Image Description Your Image Description

ന്യൂഡല്‍ഹി: നവംബറില്‍ നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ബി.സി.സി.ഐ.യും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും (സി.എസ്.എ.) ചേര്‍ന്ന സംയുക്ത പ്രസ്താവനയിലാണ് തീരുമാനം പ്രഖ്യാപിച്ചത് . ഇന്ത്യ നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് വേണ്ടിയാണ് ദക്ഷിണാഫ്രിക്കയിൽ എത്തുന്നത് .ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സമയവിവരപ്പട്ടികയിൽ .ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് ടീമുകളുമായുള്ള മത്സരങ്ങളുടെ സമയവിവരപ്പട്ടിക കഴിഞ്ഞദിവസം ബി.സി.സി.ഐ. പ്രഖ്യാപിച്ചിരുന്നു.

ഡര്‍ബനിലെ കിങ്‌സ്‌മെഡ് സ്റ്റേഡിയത്തിൽ നവംബര്‍ ഏഴിനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്കയുടെ ആദ്യ ടി20 മത്സരം . പത്തിന് ഖെബേഹയിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ രണ്ടാമത്തെ മത്സരം നടക്കും. മാത്രമല്ല 13-ന് സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കിലും 16-ന് ജൊഹാനസ്ബര്‍ഗിലെ വാന്‍ഡെറേഴ്‌സ് സ്റ്റേഡിയത്തിലുമായി മൂന്നും നാലും മത്സരങ്ങള്‍ നടക്കും.

2024-25 വര്‍ഷത്തെ ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഷെഡ്യൂള്‍ കഴിഞ്ഞദിവസം ബി.സി.സി.ഐ. പുറത്തുവിട്ടിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഇതിന് പിന്നാലെ മൂന്ന് ടി20 പരമ്പരകള്‍ ഒക്ടോബര്‍ ആറുമുതല്‍ നടക്കും. തുടര്‍ന്ന് ന്യൂസീലന്‍ഡുമായി മൂന്ന് ടെസ്റ്റുകളും അടുത്തവര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരേ അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവും കളിക്കാനാണ് തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *