Your Image Description Your Image Description

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിലപാട് തള്ളി എസ്എഫ്ഐ. വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ ദേശിയ പ്രസിഡന്റ്‌ വി.പി.സാനു പറഞ്ഞു. മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്തി വി.ശിവൻകുട്ടി പറഞ്ഞിരുന്നത് .

അധിക പ്ലസ് വൺ ബാച്ചുകൾ അനുവധിക്കണമെന്നും സീറ്റ് പ്രതിസന്ധിയുടെ ​ഗൗരവം ചൂണ്ടികാട്ടി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും സാനു കൂട്ടിച്ചേർത്തു. പ്രശ്നംപരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി പറഞ്ഞ അദ്ദേഹം, പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ സമരമുഖത്തേക്ക് കടക്കുമെന്നും എസ്എഫ്ഐ വിദ്യാർഥികൾക്ക് ഒപ്പമാണെന്നും വ്യക്തമാക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *