Your Image Description Your Image Description

കിച്ചു ടെല്ലസിന്റെ സൂപ്പർഹിറ്റ് ചിത്രമായ അജഗജാന്തര’ത്തിന് ശേഷം ശരത്ത് അപ്പാനിയെ നായകനാക്കി കൊണ്ടുള്ള പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു .അങ്കമാലി ഡയറീസ്” എന്ന ചിത്രത്തിനുശേഷം ഇവർ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് . മാത്രമല്ല കിച്ചു ടെല്ലസും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.

ജോഷി ജോൺ സംവിധാനത്തിൽ കുരുവി പാപ്പക്ക് ശേഷം ചെയ്യുന്ന ചിത്രമാണിത്. അതേസമയം ജോഷി ജോണിന്റെ തന്നെ ഓഗസ്റ്റിൽ റിലീസിന് തയാറെടുക്കുന്ന STD XE 99 BATCH എന്ന ചിത്രത്തിലും അപ്പാനി ശരത്തും കിച്ചു ടെല്ലസും അഭിനയിച്ചിട്ടുണ്ട്.

ചിത്രം നിർമിച്ചിരിക്കുന്നത് റാഫൽ പിക്ചേഴ്സിന്റെ ബാനറിൽ അഞ്ചു മരിയ, അരുൺ ഗോപിനാഥൻ എന്നിവർ ചേർന്നാണ് .തികച്ചും കോമഡി മാസ്സ് എന്റർടെയിൻമെന്റ് വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും എന്നാണ് സൂചന . ചിത്രത്തിൽ ഒരു വമ്പൻ താരനിര തന്നെ അണിനിരത്തുന്നു .

ശരത്ത് അപ്പാനിയെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് നിർമിക്കുന്ന ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ കൂടി റിലീസിന് ഒരുങ്ങുന്ന “അലങ് “, “ജങ്കാർ” എന്നിവയാണ് ഉടൻ റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങൾ. സണ്ണി ലിയോണിനോടൊപ്പം അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ് വർക്കുകളും പൂർത്തിയായി വരുന്നു. ധ്യാൻ ശ്രീനിവാസനൊപ്പം പ്രധാനവേഷത്തിൽ എത്തുന്ന “സ്വർഗ്ഗത്തിലെ കട്ടുറുമ്പ്” എന്ന ചിത്രം ജൂലൈ 21-ന് റിലീസ് ചെയ്യുന്നു.

ജൂൺ 28-ന് തിയേറ്ററുകളിൽ എത്തുന്ന “പട്ടാപ്പകൽ” എന്ന ചിത്രത്തിൽ കിച്ചു ടെല്ലസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . ഈ ചിത്രം എന്നത് മാസ് കഥ ഒരുക്കുന്നതിൽ കഴിവുള്ള വൃക്തിയായ കിച്ചു ടെല്ലസിന്റെ മറ്റൊരു മാസ്സ് എന്റർടെയ്നർ ആയിരിക്കും ഇത് . ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന. ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിലായിരിക്കും നടക്കുക . ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ -സിൻജോ ഒറ്റതയ്ക്കൽ,

Leave a Reply

Your email address will not be published. Required fields are marked *