Your Image Description Your Image Description

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച വരനും വധുവിനും ഉള്‍പ്പടെ 150-ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു . കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയേറ്റത്. അതിൽ 150 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

വിവാഹത്തിൽ പങ്കെടുത്തവരിൽ കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെല്‍ക്കം ഡ്രിങ്കില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത് . ഇവർക്ക് പനി, ഛര്‍ദി അടക്കമുള്ള അസുഖങ്ങളാണ് അനുഭവപ്പെട്ടത് .

വിവാഹ ചടങ്ങില്‍ ഭക്ഷണം വിതരണം ചെയ്ത വാടാനംകുര്‍ശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *