Your Image Description Your Image Description

തിരുവനന്തപുരം: ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പകരം മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. പട്ടികജാതി/പട്ടികവർ​ഗ വകുപ്പ് കേളു കൈകാര്യം ചെയ്യുമ്പോൾ രാധാകൃഷ്ണൻ കൈകാര്യം ചെയ്ത വകുപ്പ് പാർലമെന്ററികാര്യം എം.ബി. രാജേഷും, ദേവസ്വം വകുപ്പ് വി.എൻ. വാസവനുമാകും ഇനി മുതൽ കൈകാര്യം ചെയ്യുന്നത് .

20,111 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. രാധാകൃഷ്ണൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. യു.ഡി.എഫിലെ രമ്യാഹരിദാസ് 2019-ൽ വൻ ഭൂരിപക്ഷത്തിന് വിജയിച്ച് മണ്ഡലമാണ് രാധാകൃഷ്ണൻ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *