Your Image Description Your Image Description

ന്യൂഡൽഹി: വിമാനത്തിലെ എഞ്ചിനിൽ തീപടർന്ന് പിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 199 വിമാനമാണ് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ക്വാലാലംപുരിലേക്ക് യാത്ര മധ്യേ തിരിച്ചിറക്കിയത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

വിമാനത്തിലെ സാങ്കേതിക തകരാർ മൂലo തീ പടർന്നതെന്നാണ് പുറത്തുവരുന്ന വിവരം.130 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് . വിമാനത്താവളത്തിൽനിന്നും പുറപ്പെട്ട് 15 മിനിറ്റിനുള്ളിൽ തന്നെ എഞ്ചിനിൽ തീപിടിക്കുകയായിരുന്നു . തുടർന്ന്, യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷം പൈലറ്റ് വിമാനം തിരിച്ചിറക്കി .

സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആ സമയത്ത് പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. അതേസമയം അപകടത്തിൽ ആർക്കും പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

 

 

 

Leave a Reply

Your email address will not be published. Required fields are marked *