Your Image Description Your Image Description
Your Image Alt Text

കോ​ഴ​ഞ്ചേ​രി: എ​ക്സൈ​സു​കാ​ർ​ക്ക് ഒ​റ്റി​ക്കൊ​ടു​ത്തു എ​ന്ന​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വ​യോ​ധി​ക​നെ വീ​ടു​ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നാം പ്ര​തി​യെ കോ​യി​പ്രം പൊ​ലീ​സ് പി​ടി​കൂ​ടി.

കോ​യി​പ്രം നെ​ല്ലി​മ​ല വ​ട​ക്കേ​ക്കാ​ലാ​യി​ൽ വീ​ട്ടി​ൽ വി​വേ​ക് പ്ര​ദീ​പിനെയാണ്‌ (18) അറസ്റ്റ് ചെയ്തത്. ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​ല്ല എ​ക്സൈ​സി​ൽ ക​ഞ്ചാ​വ് കേ​സ് നി​ല​വി​ലു​ണ്ട്. വി​വേ​കി​ന്‍റെ പി​താ​വും ര​ണ്ടാം പ്ര​തി​യു​മാ​യ പ്ര​ദീ​പി​നെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ നെ​ല്ലി​മ​ല അ​ട​പ്പ​നാം​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ സാം​കു​ട്ടി എ​ബ്ര​ഹാ​മി​നാ​ണ്​ (മാ​ത്തു​ക്കു​ട്ടി -63) ത​ല​ക്കും മു​ഖ​ത്തും ക​ഴു​ത്തി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. 21ന് ​ഉ​ച്ച​ക്ക്​ വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്ക​വെ അ​തി​ക്ര​മി​ച്ചു​ക​യ​റി  മേ​ശ​പ്പു​റ​ത്തി​രു​ന്ന കു​പ്പി​ഗ്ലാ​സ് എ​ടു​ത്ത് മു​ഖ​ത്തും ക​ഴു​ത്തി​ലും അ​ടി​ക്കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *