Your Image Description Your Image Description

 

മ്യൂണിക്ക്: യൂറോ കപ്പിൽ കരുത്തരായ ഫ്രാൻസിന് നിറംമങ്ങിയ വിജയം. ഓസ്ട്രിയക്കെതിരെ സെൽഫ് ഗോളിലാണ് ഫ്രാൻസ് രക്ഷപ്പെട്ടത്. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാൻസിൻറെ ആക്രമണനിരക്കെതികെ ഓസ്ട്രിയ പിടിച്ചു നിന്നപ്പോൾ ഗോളടിക്കാൻ മുൻ ചാമ്പ്യൻമാർക്ക് കഴിഞ്ഞില്ല. ഫ്രഞ്ച് ടീമിനൊപ്പം കോച്ച് ദിദിയെ ദെഷാം നൂറാം ജയം സ്വന്തമാക്കിയത് മുപ്പത്തിയെട്ടാം മിനിറ്റിൽ ഓസ്ട്രിയൻ താരം മാക്സ്മിലിയാൻ വെബെർ അടിച്ച ഓൺഗോളിലൂടെയായിരുന്നു.

പെനൽറ്റി ബോക്സിൽ എംബാപ്പെയെ ലക്ഷ്യമാക്കി എത്തിയ ക്രോസ് ഹെഡ് ചെയ്ത് അകറ്റാനുള്ള നീക്കത്തിനിടെയാണ് മാക്സ്മിലിയാൻ ഹെഡ് ചെയ്ത പന്ത് സ്വന്തം വലയിലെത്തിയത്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഗോൾ നേടാത്ത നായകൻ കിലിയൻ എംബാപ്പേ ഉൾപ്പടെയുള്ളവർക്ക് ഉന്നംപിഴച്ചതും ഫ്രാൻസിന് തിരിച്ചടിയായി. ഫ്രാൻസ് ലീഡെടുത്തതോടെ ഒപ്പമെത്താൻ ഓസ്ട്രിയ പറന്നുകളിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താൻ ഓസ്ട്രിയക്കും കഴിഞ്ഞില്ല.

ഗോൾ വരൾച്ചയ്ക്കൊപ്പം ലോംഗ് വിസിലിന് തൊട്ടുമുൻപ് ഓസ്ട്രിയൻ താരം കെവിൻ ഡാൻസോയുമായി കൂട്ടിയിടിച്ച് എംബാപ്പേയ്ക്ക് പരിക്കേറ്റതും ഫ്രാൻസിന് തിരിച്ചടിയായി. 90-ാം മിനിറ്റിൽ ഹെഡ്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡാൻസോയുടെ തലയിടിച്ച എംബാപ്പെ മൂക്കിൽ നിന്ന് ചോരയൊലിപ്പച്ചാണ് ഗ്രൗണ്ട് വിട്ടത്. ഉടൻ എംബാപ്പെയെ മത്സരത്തിൽ നിന്ന് പിൻവലിച്ചു.

അടുത്ത മത്സരത്തിൽ എംബാപ്പെക്ക് കളിക്കാനാകുമോ എന്ന് ഉറപ്പില്ല. സൂപ്പർ താരം അൻറോൺ ഗ്രീസ്മാനും മത്സരത്തിനിടെ കാൽമുട്ടിൽ പരിക്കേറ്റ് കയറിയെങ്കിലും പിന്നീട് ഗ്രൗണ്ടിലിറങ്ങിയത് ഫ്രാൻസി് ആശ്വാസമായി. 92 ശതമാനം പാസിംഗിലെ കൃത്യയതയുമായി കാലിലെ കളിവറ്റിയിട്ടില്ലെന്ന് തെളിയിച്ച ഫ്രാൻസിൻറെ എൻഗോളെ കാൻറെയാണ് കളിയിലെ താരം

 

Leave a Reply

Your email address will not be published. Required fields are marked *