Your Image Description Your Image Description

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ യാത്രക്കാരന്റെ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തി.ബെംഗളൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നിന്ന് നല്‍കിയ ഭക്ഷണത്തിലാണ് ബ്ലേഡ് കഷണം ലഭിച്ചതായി പരാതി കിട്ടിയത് .സംഭവത്തിൽ യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് വൈറൽ ആവുകയായിരുന്നു .മാധ്യമപ്രവര്‍ത്തകനായ മധുറെസ് പോളിനാണ് കഴിഞ്ഞയാഴ്ച എങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായത് . എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര.

ഇയാൾ യാത്രയ്ക്കിടെ മധുരക്കിഴങ്ങ് റോസ്റ്റും ഫിഗ് ചാട്ടുമായിരുന്നു ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഭക്ഷണം കഴി ക്കുന്നതിനിടെ ബ്ലേഡ് കഷണം പോലുള്ള എന്തോ ഒന്ന് വായില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് മധുറെസ് എക്‌സില്‍ കുറിച്ചിരിക്കുന്നത്. പെട്ടെന്ന് ശ്രദ്ധയില്‍പെട്ടതിനാല്‍ അപകടം ഒഴിവായതായും ഇയാള്‍ പോസ്റ്റില്‍ കുറിച്ചു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ചയായതോടെ എയര്‍ ഇന്ത്യാ അധികൃതര്‍ ഇയാളോട്ഖേദം പ്രകടിപ്പിച്ചു. മാത്രമല്ല ഇയാൾക്ക് ഒരുവര്‍ഷത്തിനിടെ ഉപയോഗിക്കാനാവുന്ന സൗജന്യ വണ്‍വേ ബിസിനസ് ക്ലാസ് ടിക്കറ്റും കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്‌തു .സംഭവത്തെ കുറിച്ച് അന്വേഷിച്ചതായും പച്ചക്കറികള്‍ മുറുക്കാന്‍ ഉപയോഗിക്കുന്ന മെഷീനില്‍ നിന്നാണ് സംഭവിച്ചതെന്ന് എയര്‍ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കിയെന്നും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *