Your Image Description Your Image Description

പ​റ​വൂ​ർ: ബൈ​ക്കി​ൽ ക​ഞ്ചാ​വ് വി​ൽ​പന ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​ന്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. കോ​ട്ട​യം വി​ജ​യ​പു​രം വൃ​ന്ദാ​വ​നം വീ​ട്ടി​ൽ ല​ക്ഷ്മ​ണ​നെ​(33) ആ​ണ്​ പ​റ​വൂ​ർ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി(1) ജ​ഡ്ജ് സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ശി​ക്ഷി​ച്ച​ത്.

2017 ഡി​സം​ബ​ർ എ​ട്ടിന്  കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള്ളി ക​വ​ല​യി​ലെ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് ക​പ്പേ​ള​ക്ക് മു​ൻ​വ​ശ​മു​ള്ള റോ​ഡി​ൽ ​നിന്നും  ഇ​യാ​ളെ പിപിടികൂടുകയും പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ​ നി​ന്ന്​ 2.110 കി​ലോ ക​ഞ്ചാ​വ് കണ്ടെടുക്കുകയുമായിരുന്നു.

കോ​ത​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഗ​സ്റ്റി​ൻ മാ​ത്യു ആ​ണ്. പ്രൊ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ൽ പ​ബ്ലി​ക്ക് പ്രൊ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഹ​രി ഹാ​ജ​രാ​യി.

Leave a Reply

Your email address will not be published. Required fields are marked *