Your Image Description Your Image Description

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക്. ലാറ്ററൽ (റെഗുലർ ആൻഡ് വർക്കിങ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ അവസാനതീയതി ജൂൺ 20 വരെ നീട്ടി.

യോഗ്യത: മൂന്ന്/രണ്ട് വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസബോർഡ്/ഇന്ത്യാഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/എ.ഐ.സി.ടി.ഇ. അംഗീകൃതസ്ഥാപനങ്ങളിൽനിന്ന് നേടിയ മൂന്നുവർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്നും നേടിയ ബി.എസ്‌സി. ബിരുദം നേടിയവരാകണം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in | 0471-2324396, 2560327.

Leave a Reply

Your email address will not be published. Required fields are marked *