Your Image Description Your Image Description

വേറിട്ട വേഷത്തിൽ ഉണ്ണി മുകുന്ദൻ ,ചോരയിൽ കുളിച്ച ‘മാർക്കോ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റ് വൈറലായി. ഈ ഫസ്റ്റ് ലുക്ക് ഇതിനകം വൈറലായിക്കഴിഞ്ഞു. മിഖായേൽ എന്ന ഹനീഫ് അദേനി സംവിധാനത്തിൽ അരങ്ങേറിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഒരു വില്ലന്റെ സ്പിൻ ഓഫുമായി എത്തുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തെ പറയാൻ കഴിയും .

ഷരീഫ് മുഹമ്മദും അബ്ദുൽ ഗദ്ധാഫും ചേർന്നാണ് ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്.ക്യൂബ്സ് ഇന്റർനാഷനൽ, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകൾ ചേർന്നാണ് നിർമാണവും വിതരണവും നടത്തുന്നത് .ഇതിനിടയിൽ സിനിമയുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് വിറ്റു പോയത്. ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് മാർക്കോ ഹിന്ദി ഡബ്ബിങ് വിറ്റു പോയതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത് . 5 കോടിയും അൻപത് ശതമാനം ഷെയറും നൽകിയാണ് ഹിന്ദിയിലെ ഒരു മുൻനിര കമ്പനി സ്വന്തമാക്കിയിരിക്കുന്നത് .

കെജിഎഫ്, സലാർ തുടങ്ങിയ ബിഗ് ബജറ്റ് ആക്‌ഷൻ സിനിമകളുടെ സംഗീത സംവിധായകനായ രവി ബസ്‌റൂർ ആണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും നിർവഹിക്കുന്നത്. 8 ആക്‌ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന മലയാളത്തിലെ ഏറ്റവും വലിയ സ്റ്റൈലിഷ് ആക്‌ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ സ്റ്റണ്ട് മാസ്റ്റേഴ്സ് മൂന്നു പേരാണ്.‌ കലൈ കിങ്സൺ, സ്റ്റണ്ട് സിൽവ, ഫെലിക്സ്. ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: ഷമീർ മുഹമ്മദ്. കലാസംവിധാനം: സുനിൽ ദാസ്.

Leave a Reply

Your email address will not be published. Required fields are marked *