Your Image Description Your Image Description

മിഷിഗന്‍: അമേരിക്കയിൽ വെടിവെപ്പ് രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ആക്രമി മരിച്ച നിലയില്‍ കാണപ്പെട്ടു .അമേരിക്കയിലെ മിഷിഗനില്‍ നടന്ന വെടിവെപ്പിലാണ് രണ്ട് കുട്ടികളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റത്‌ . ശനിയാഴ്ച മിഷിഗനിലെ ഒരു പാർക്കിലാണ് വെടിവെപ്പ് ആക്രമണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത് .

വാഹനത്തില്‍ വന്നിറങ്ങിയ യുവാവ് 28 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് പോലീസ് കൈതോക്ക് കണ്ടെടുത്തിട്ടുണ്ട്. അതേസമയം ഇങ്ങനെ ഒരു ആക്രമണത്തിന്റെ ഉദ്ദേശം ഇതുവരെയും വ്യക്തമല്ല.

വെടിവെപ്പില്‍ എട്ടു വയസുകാരനുള്‍പ്പെടെ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *