Your Image Description Your Image Description

ഗൂഡല്ലൂർ: പ്രായപൂർത്തിയാവാത്ത ഗോത്രവർഗ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘം തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ വച്ച് പിടിയിലായി. സംഘത്തിൽ മലപ്പുറം സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട വരെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു . കുട്ടികളെ ഇന്നോവ കാറിലെത്തിയാണ് സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമo നടത്തിയത് .

ശ്രീമധുര പഞ്ചായത്തിലെ ചേമുണ്ഡി, മേനമ്പലം എന്നിവിടങ്ങളിൽ താമസിക്കുന്ന 11, 14, 15 വയസുള്ള പെൺകുട്ടികളെ രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടുജോലിയാവശ്യത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോകാനെത്തിയവരാണ് പിടിയിലായത്. മലപ്പുറം പൂക്കോട്ടൂർ വെളിയം കടവ് സ്വദേശികളായ സുനീറ (38), മുബാരീസ് (40), ഫിറോസ് (32) എന്നിവരെയാണ് ഗൂഡല്ലൂർ പോലീസ് അറസ്റ്റു ചെയ്തത്. ഊട്ടി ചിൽഡ്രൻ വെൽഫയർ ബോർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത് .

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവo ഉണ്ടായത് . കുട്ടികളുമായി ചേമുണ്ഡി കോളനിയിൽ നിന്നുംവാഹനത്തിൽ പോകുന്നതിനിടെ സി.പി.എം. പ്രാദേശിക നേതാവ് സി.കെ.മണിയുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് വാഹനം തടയുകയും തുടർന്ന് ചെന്നൈയിലെ ബാലാവകാശ ക്ഷേമ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഊട്ടിയിൽ നിന്നെത്തിയ ബാലാവകാശ ക്ഷേമ വകുപ്പ് അധികൃതർ പെൺകുട്ടികളെ ഊട്ടിയിലെ ജുവനെെൽ ഹോമിലേയ്ക്ക് ഉടൻ മാറ്റുകയും അതേസമയം കളക്ടർ എ. അരുണയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

എന്നിട്ട് കളക്ടറുടെ പ്രത്യേക നിർദേശത്തെ തുടർന്ന് പോലീസ് മലപ്പുറം സ്വദേശികൾക്കെതിരെ കേസെടുക്കുകയായിരുന്നു. ഇതിന് മുമ്പുംഇത്തരത്തിൽ പെൺകുട്ടികളെ വീട്ടുജോലിക്കുൾപ്പെടെ കൊണ്ടു പോകുന്നതിനെതിരെ വാർഡുതല അയൽക്കൂട്ടങ്ങളിൽ പരാതി വരുകയും ശേഷം അധികൃതർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *