Your Image Description Your Image Description

മുംബൈ: ഗോകുലം താരം പി.എന്‍. നൗഫലിനെ ഐ.എസ്.എൽ. ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി. മൂന്നുവർഷത്തെ കരാറിലാണ് നൗഫലിനെ മുംബൈ ടീമിലെത്തിച്ചത് .

കേരള താരം ബാസ്കൊ എഫ്.സി.യിലൂടെ വളർന്നുവന്ന് ഐ ലീഗ് ക്ലബ്ബ് ഗോകുലം എഫ്.സി.ക്കായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് . 53 മത്സരങ്ങളിൽനിന്ന് അഞ്ചു ഗോളും 14 അസിസ്റ്റും താരം സ്വന്തo പേരിനൊപ്പം ചേർത്തു. ഐ ലീഗ്, സൂപ്പർ കപ്പ്, ഡ്യുറാന്റ് കപ്പ് എന്നിവയിൽ ഗോകുലത്തിനായി നൗഫൽ മിന്നുന്ന പ്രകടനമാണ് നടത്തിയത് . ഈ 23 ക്കാരന് വിങ്ങുകളിലൂടെയുള്ള വേഗമേറിയ ആക്രമണo കരുത്ത് പകരുന്നു .

മുംബൈ എഫ്.സി.യിൽ ചേർന്നതോടെ വലിയ സ്വപ്നമാണ് സഫലമായതെന്ന് നൗഫൽ പറഞ്ഞു. ടീമിന് നൗഫൽ മുതൽക്കൂട്ടാവുമെന്ന് മുംബൈ ടീം പരിശീലകൻ പീറ്റർ ക്രാട്കി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *