Your Image Description Your Image Description

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ മേൽനോട്ടത്തിന് വേണ്ടി ദേശീയ ഉന്നതവിദ്യാഭ്യാസക്കമ്മിഷൻ (ഹയർ എജുക്കേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ- എച്ച്.ഇ.സി.ഐ.) രൂപവത്കരിക്കുവാൻ തീരുമാനിച്ച് കേന്ദ്രം .കേന്ദ്രത്തിൻ്റെ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നൂറുദിന കർമപരിപാടികൾ ഉൾപ്പെടുത്തി ഇതിന് വേണ്ടിയുള്ള ബിൽ പാർലമെന്റെ സമ്മേളനത്തിൽ അവതരിപ്പിക്കും.

ഈ പദ്ധതിയിൽ സർവകലാശാലകളുടെ മേൽനോട്ടത്തിനുള്ള യു.ജി.സി. (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ), എൻജിനിയറിങ് സ്ഥാപനങ്ങളുടെ മേൽനോട്ടത്തിനായുള്ള എ.ഐ.സി.ടി.ഇ. (ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ) എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് നിശ്ചയിച്ചിരിക്കുന്നത് . അതേസമയം ഇതിന് പുറമേ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകളും വിദ്യാഭ്യാസമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നുമുണ്ട് .

യു.പി.എ. ഭരണകാലം മുതൽ കേന്ദ്രസർക്കാരിന് മുന്നിൽ ഉന്നതവിദ്യാഭ്യാസക്കമ്മിഷൻ ആരംഭിക്കുന്നതിനുള്ള നിർദേശം ഉണ്ടായിരുന്നു .2019-ലാണ് കേന്ദ്രസർക്കാർ ആദ്യമായി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നത് . നാലുവർഷത്തിനുശേഷവും വിഷയത്തിൽ കേന്ദ്രം കാര്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പാർലമെന്ററിസമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ വിഷയത്തിലെ സർക്കാരിന്റെ മെല്ലെപ്പോക്കിനെയും പാർലമെന്ററി സമിതി ചോദ്യംചെയ്തിരുന്നു.

ഉന്നതവിദ്യാഭ്യാസക്കമ്മിഷന്റെ രൂപവത്കരണം ലക്ഷ്യമിട്ടുള്ള എച്ച്.ഇ.സി.ഐ. ബില്ലിനെ ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥകളുമായി ഏകോപിപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ കൂടിയാലോചനകൾകാരണമാണ് നിയമം വൈകുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *